കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം.
കൊല്ലം കടപ്പാക്കട ഫിലിപ്പ് ആണ് (ലാലു 42) മരിച്ചത്. മനോജ്, ജോൺസൺ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ലാലുവിന്റെ തർക്കം.