തിരുവനന്തപുരം : തിരുവനന്തപുരത്ത് അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി.
വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവാണ് കുട്ടിയെ കമ്പി കൊണ്ട് അടിച്ചത്. ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ഗുരുതര ആരോപണം.
കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയെടുത്ത് ടീച്ചർ ബന്ദു കുട്ടിയെ അടിച്ചു എന്നാണ് പരാതി.