Kerala

അൽമുക്താദിർ ജ്വല്ലറിയില്‍ വന്‍ നികുതി വെട്ടിപ്പ്; വെട്ടിച്ചത് 380 കോടി

അൽമുക്താദിർ ജ്വല്ലറിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വലിയ രീതിയില്‍ കളളപ്പണം വെളിപ്പിച്ചെന്നാണ് കണ്ടെത്തൽ. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ റെയ്ഡ് തുടരുകയാണ്.

കേരളത്തിലെ 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു.

മണിച്ചെയിൻ മാതൃകയിൽ അൽമുക്താദിർ കോടികൾ കൈപ്പറ്റുകയും ഇത് വ്യക്തിപരമായ ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തിയിട്ടുണ്ട്. ദുബായിൽ നിരവധി നിക്ഷേപങ്ങൾ നടത്തി. ഇതൊന്നും കണക്കുകളിലില്ല. പഴയ സ്വർണം വാങ്ങിയതിന്‍റെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top