Kerala

കോട്ടയത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടി; യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍

കോട്ടയം വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി (28) എന്നിവരാണ് പിടിയിലായത്.

നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വൈദികന്‍ പ്രധാന അധ്യാപകനായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക ഒഴിവില്‍ അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിച്ചു

തുടര്‍ന്ന് വീഡിയോ കോള്‍ വിളിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടുകയായിരുന്നു. 2023 ഏപ്രില്‍ മുതല്‍ പല തവണകളായാണ് പണം തട്ടിയെടുത്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top