Crime

ഫ്രിഡ്ജില്‍ യുവതിയുടെ മൃതദേഹം; കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

ഭോപ്പാൽ-: മധ്യപ്രദേശിൽ യുവതിയെ കൊലപ്പെടുത്തി 6 മാസത്തിലധികമായി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതി പിടിയിൽ. 44 കാരനായ സഞ്ജയ് പാട്ടീദാ‍ർ ആണ് അറസ്റ്റിലായത്.

അഞ്ച് വ‍ർഷമായി കൂടെ താമസിച്ചിരുന്ന പങ്കാളി പ്രതിഭ പ്രജാപതി(30)യെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ഇൻഡോറിലെ വാടക വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ദു‍‍ർ​ഗന്ധം വമിച്ചതിനെ തുടർന്ന് വാടക വീട്ടിലെ പുതിയ അന്തേവാസി ബൽബീർ രജ്പുത്ത് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

സാരിയും ആഭരണങ്ങളും ധരിച്ച്, കഴുത്തിൽ കുരുക്കിട്ട് കൈകൾ ബന്ധിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സഞ്ജയ് പാട്ടീൽ വിവാഹിതനാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഇൻഡോറിലെ വാടകവീട്ടിൽ പ്രതിഭക്കൊപ്പം താമസിച്ചുവരികയായിരുന്നു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതോടെ പ്രതിഭയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ്പൊലീസിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ, സുഹൃത്തായ വിനോദ് ദവെയുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top