കൊച്ചി: ലോഡ്ജിൽ നിന്നും രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി.
ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ബിജിമോൾ (22) എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായാണ് യുവതികൾ പിടിയിലായത്. 4.9362 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു.
കൊച്ചി ഡി.സി.പി. അശ്വതി ജിജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ കുടുങ്ങിയത്. നർക്കോട്ടിക് സെൽ എ.സി.പി. കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം പോണേക്കര ഭാഗത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഗായത്രിയും ബിജിമോളും കുടുങ്ങിയത്.