തിരുവനന്തപുരം: ഹണി റോസിന്റെ വിമർശനത്തെ ബഹുമാനത്തോടെ കാണുന്നുവെന്ന് രാഹുൽ ഈശ്വർ. ഹണി റോസിനെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. അമ്പലത്തിലും പളളികളിലും ഡ്രസ്കോഡ് ഉണ്ട്. അത് മറക്കരുതെന്നാണ് ഹണി റോസിനോട് അപേക്ഷിച്ചത്.
സമൂഹത്തിൽ ഒരുപാട് തരത്തിലുളള ആളുകളുണ്ട്. പൊതുവേദിയിലേക്ക് പോകുമ്പോൾ വസ്ത്രധാരണത്തിൽ മാന്യത ഉണ്ടായിരിക്കണം. സാരി ഉടുത്തത് കൊണ്ട് ആർഷ ഭാരത സംസ്കാരം ആണെന്നോ സംസ്കാരത്തിന്റെ അളവുകോലാണന്നോ പറയാൻ കഴിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടറിന്റെ ടിബേറ്റ് വിത്ത് ഡോ. അരുൺ കുമാർ ഷോയിൽ പങ്കെടുക്കവെയാണ് രാഹുലിന്റെ പ്രതികരണം.
ഹണി റോസിന്റെ വസ്ത്രധാരണം എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ഒരുവട്ടം പോലും ചിന്തിക്കാത്ത മലയാളി എങ്കിലും കേരളത്തിലുണ്ടോ. ബോചെയുടെ വാക്കുകൾ സോഷ്യൽ ഓഡിറ്റിംങ്ങിന് വിധേയമാക്കുന്നത് പോലെ ഹണി റോസിന്റെ വസ്ത്രധാരണം സോഷ്യൽ ഓഡിറ്റിംങ്ങിന് വിധേയമാക്കണമെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.