സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.
നടി ഹണിറോസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുത്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന വേളയില്‍ ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും പോസ്റ്റ് ചെയ്യുമ്പോള്‍ ചിന്തിക്കണം. മറ്റുള്ളവരോട് ബഹുമാനത്തോടെയും ദയയോടെയും പെരുമാറുക. സുരക്ഷിതരായിരിക്കു. പോസിറ്റിവ് ഡിജിറ്റല്‍ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കൂ. ഒരു പണി വരുന്നുണ്ട് അവറാച്ചാ എന്നാണ് ഗോപി സുന്ദർ തൻരെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്