പാലാ: കരൂർ ഗ്രാമപഞ്ചായത്തിൻ്റെ അവസാന ടേമിലെ വൈസ് പ്രസിഡണ്ടായി എൽ.ഡി.എഫിലെ സാജു വെട്ടത്തേട്ട് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് കേരളാ കോൺഗ്രസ് എമ്മിലെ തന്നെ ബെന്നി വർഗീസ് മുണ്ടത്താനം രാജിവച്ച ഒഴിവിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്.കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ വെസ്റ്റ് (15) വാർഡ് മെമ്പറാണ് കേരളാ കോൺഗ്രസ് (എം) കാരനായ സാജു വെട്ടത്തേട്ട്.
കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ ,കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ട്, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി ജിൻസ് ദേവസൃ ,സജി മാപ്പലകയിൽ (സി.പി.ഐ) തുടങ്ങിയവർ അഭിവാദ്യം ചെയ്ത് കൊണ്ട് സംസാരിച്ചു. എന്നാൽ സി.പി.ഐ (എം) മെമ്പർ അഖില രക്ത ഹാരവുമായി വന്ന് അണിയിച്ച ശേഷം സാജു വെട്ടത്തേട്ടിനെ ആസ്ളേഷിച്ചു. സാജു ചേട്ടൻ ഒരു ശുദ്ധനായ പച്ച മനുഷ്യൻ എന്നാണ് അഖിലാ മെമ്പർ വിശേഷിപ്പിച്ചത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ