പത്തനംതിട്ട: നവീൻ ബാബു വിഷയത്തിൽ സിഐടിയു സംസ്ഥാന സമിതി അംഗവും സിപിഐഎം നേതാവുമായ മലയാലപ്പുഴ മോഹനന് എതിരെ പരോക്ഷ വിമർശനം. സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉണ്ടായത്.
പത്തനംതിട്ട, കണ്ണൂർ ജില്ലാ കമ്മിറ്റികൾക്ക് രണ്ട് നിലപാട് ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും നവീൻ ബാബു വിഷയത്തിൽ ചിലർ വക്താക്കളായി ചമഞ്ഞു എന്നുമാണ് വിമർശനം.
പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചയിൽ, കൊടുമൺ ഏരിയ കമ്മിറ്റിയിൽ നിന്നാണ് വിമർശനം ഉയർന്നത്. നവീൻ ബാബു വിഷയത്തിൽ ജില്ലാ കമ്മിറ്റിയുടേത് നല്ല നിലപാട് ആയിരുന്നു എന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി.