ആലപ്പുഴ മാവേലിക്കരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം.
ചെട്ടികുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സംസ്ഥാന പാതയിൽ പ്രായിക്കര പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം.
അപകടത്തിൽ കാർ പൂർണമായും തകർന്നു. ഭാര്യ ലക്ഷ്മിയെയും മക്കളായ ശിവാനി, ശിഖ എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകൾ ശിവാനിയുടെ നില ഗുരുതരമാണ്.