Kottayam

ഫ്രണ്ട്സ് റെസിഡൻസ് അസോസിയേഷൻ്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ഡി.വൈ.എസ്.പി കെ സദൻ ഉദ്ഘാടനം ചെയ്തു

പാലാ: മാർക്കറ്റ് വാർഡിലുള്ള ഫ്രണ്ട്‌സ് റെസിഡൻസ് അസോസിയേഷന്റെ 2024 ലെ ക്രിസ്മസ് പുതുവത്സരാഘോഷം പ്രസിഡന്റും വാർഡ് കൗൺസിലറുമായ തോമസ് പീറ്ററിന്റെ ഭവനത്തിൽ വെച്ച് വിവിധ കലാകായിക മത്സരങ്ങളോടുകൂടി നടത്തപ്പെട്ടു (22/12/24). തുടർന്ന് നടന്ന പൊതുയോഗത്തിൽ തോമസ് പീറ്റർ അധ്യക്ഷത വഹിച്ചു. ജോർജ് ഗുരുക്കൾ സ്വാഗതവും പാലാ DYSP K. സധൻ ഉദ്ഘടനവും നിർവഹിച്ചു. ഇടയ്ക്ക് ഇട ഉണ്ടാകുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് DYSP വിശദമായി ബോധവർക്കരിച്ചു. യോഗത്തിൽ സഹകരണ സേവന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ അഡ്വ. ജോസഫ് മണ്ഡപം, റെസിഡൻസ് അസോസിയേഷനു നൽകിയ സേവനങ്ങളെ മുൻനിർത്തി P.J ജോസഫ് പുത്തൻപുരയ്ക്കൽ,നാഷണൽ സ്കൂൾ ഗെയിംസിൽ നീന്തലിൽ സ്വർണ്ണ മെഡൽ ജേതാവ് കെവിൻ ജിനു, കേരള സ്കൂൾ കലോത്സവത്തിൽ സബ് ജില്ല അടിസ്ഥാനത്തിൽ A ഗ്രേഡ് നേടിയ ഗൗതം പ്രകാശ് എന്നിവരെയും റെസിഡൻസ് അസോസിയേഷനിലെ പ്രായം കൂടിയ അംഗങ്ങളെയും DYSP പൊന്നാട അണിയിച്ച് ആദരിച്ചു. മത്സര വിജയികൾക്ക് അഡ്വ. ജോസഫ് മണ്ഡപം സമ്മാനങ്ങൾ വിതരണം ചെയ്തു. M.A ജോൺ നന്ദി പ്രകാശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top