കൊല്ലം നിലമേലിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു. മുരുക്കുമൺ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഷൈല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
തിരുവനന്തപുരം ഭാഗത്തു നിന്ന് ചടയമംഗലത്തേക്ക് വരുകയായിരുന്ന കാറാണ് ഇടിച്ചത്.ലോറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ഇടിച്ച ശേഷം ലോറി നിർത്താതെ പോയി. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.