വയനാടിനെ മറക്കരുതെന്ന് കാതോലിക്കാ ബാവ. പുത്തുമലയിലെ പുൽക്കൂട് പരാമർശിച്ചാണ് ക്രിസ്മസ് സന്ദേശത്തിൽ വയനാടിനെ മറക്കരുതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഓർമിപ്പിച്ചത്.
ഉരുൾപ്പൊട്ടലിൽ മൂന്ന് മക്കളെയും നഷ്ടമായ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കായി പുത്തുമലയിൽ തീർത്ത പുൽക്കൂട് നാം കാണണം. സമാധാനം നഷ്ടമായ ആ സമൂഹത്തിന് സമാധാനം പകരാൻ നമ്മുക്ക് കഴിയണം.
മനോവ്യഥ അനുഭവിക്കുന്നവർക്ക് സമാധാനം പകരാൻ കഴിയുമ്പോഴാണ് ക്രിസ്തുമസ് സന്ദേശം ജീവിതത്തിൽ യാഥാർഥ്യമാക്കാൻ നമ്മുക്ക് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.