ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണം മലയാളികൾക്ക് അപമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്നും സംസ്കാര ശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
വർഗീയ ശക്തികളെ പടിയ്ക്ക് പുറത്ത് നിർത്തണമെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്കിൽ കുറിച്ച ക്രിസ്മസ് ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.യേശുവിൻ്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിൻ്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തു നിർത്താം.
എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.