പത്തനംതിട്ട സിപിഎമ്മിനുള്ളിലെ പ്രശ്നം വീണ്ടും വഷളാകുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പഞ്ചായത്ത് അംഗം രാജിവച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയ ശ്രീജ വിമല്‍ ആണ് രാജിവച്ചത്. അനുനയിപ്പിക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും ശ്രീജ വഴങ്ങിയില്ല. ശ്രീജ രാജിവച്ചതോടെ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലായി.
തനിക്ക് നീതി ലഭിച്ചില്ല എന്നാണ് ശ്രീജയുടെ പ്രതികരണം. തുടരാന്‍ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് രാജി വച്ചത് എന്നും ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ശ്രീജ പറഞ്ഞു.
ശ്രീജയെ പഞ്ചായത്ത് പ്രസിഡന്റ് ആക്കാമെന്ന് ധാരണയുണ്ടായിരുന്നു. പക്ഷെ ഇത് നടപ്പായില്ല. ഇതോടെയാണ് ഇവര്‍ ഉടക്കിയത്. നിലവില്‍ സിപിഎമ്മിന് പഞ്ചായത്ത് ഭരണസമിതിയില്‍ ഭൂരിപക്ഷമില്ല. പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയാല്‍ മറ്റുള്ളവര്‍ പിന്തുണച്ചാല്‍ ഭരണം താഴെ വീഴുന്ന അവസ്ഥയാണ്. 12 മാസമാണ് പഞ്ചായത്തിന് ഇനി ഭരണ കാലാവധി ഉള്ളത്.