Crime

അരി മോഷ്ടിച്ചെന്ന് സംശയം; ദളിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത്‌ യുവാവിനെ അടിച്ചുകൊന്നു. അറസ്റ്റിലായ മൂന്ന് പേരിൽ ഒരു ആദിവാസിയും ഉൾപ്പെടുന്നു. അറസ്റ്റിലായവര്‍ക്ക് എതിരെ ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. .

ദുമാർപള്ളി ഗ്രാമത്തിലാണ് സംഭവം. വീരേന്ദ്ര സിദാർ (50) ആണ് കേസിലെ പ്രധാന പ്രതി. പഞ്ച്റാം സാർത്തി എന്ന ബുട്ടു (50) പുലര്‍ച്ചെ തന്‍റെ വീട്ടില്‍ കയറി മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടു എന്നാണ് ഇയാള്‍ പറയുന്നത്. സിദാർ അയൽവാസികളായ അജയ് പ്രധാൻ (42), അശോക് പ്രധാൻ (44) എന്നിവരെ വിളിച്ചുവരുത്തി സാർത്തിയെ മരത്തിൽ കെട്ടിയിട്ടു മര്‍ദിച്ചു.

ഗ്രാമ സർപഞ്ച് ആണ് രാവിലെ രാവിലെ പോലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ സാർത്തിയെ അബോധാവസ്ഥയില്‍ മരത്തിൽ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മുളവടികൾ കൊണ്ട് ഇയാളെ മർദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകത്തിന് കേസ് എടുത്ത് കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top