കൊച്ചി: വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഇന്ത്യൻ ഭക്ഷണ ശ്യംഗലയിൽ പരിചയപ്പെടുത്തിയ വർഷമാണ് 2024. അറബിക്, ചൈനീസ് ഭക്ഷണങ്ങൾക്കുള്ള ഡിമാൻ്റ് വർധിക്കുമ്പോഴും ഇന്ത്യകാർക്ക് പ്രിയം ബിരിയാണിയോട് തന്നെയെന്ന് വിളിച്ച് പറയുകയാണ് സ്വിഗി പുറത്ത് വിട്ട പുതിയ കണക്കുകൾ. സ്വിഗിയുടെ 2024 ലെ വർഷാവസാന റിപ്പോർട്ട് അനുസരിച്ച് 83 ദശലക്ഷം ഓർഡറുകളാണ് ബിരിയാണി ആവശ്യപ്പെട്ടത്.
ഈ വർഷം ജനുവരി 1 മുതൽ നവംബർ 22 വരെയുള്ള കണക്കാണ് സ്വിഗി പുറത്ത് വിട്ടത്. ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ച ഹൈദരാബാദാണ് പട്ടികയിൽ ഒന്നാമത്. 9.7 ദശലക്ഷം ഓർഡറുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. 7.7 ദശലക്ഷവുമായി ബംഗളൂരുവും തൊട്ടുപിന്നാലെയുണ്ട്, മൂന്നാം സ്ഥാനം ചെന്നൈയ്ക്കാണ്.
ഇവിടെ നിന്ന് 4.6 ദശലക്ഷം ദശലക്ഷം ബിരിയാണി ഓർഡറുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അർദ്ധരാത്രിയിലും ചിക്കൻ ബർഗറിന് തൊട്ടുപിന്നാലെ ബിരിയാണിക്ക് ഡിമാൻ്റ് ഏറെയാണ്. റെയിൽവെ സ്റ്റേഷനുകളിൽ നിന്നെത്തുന്ന ഓർഡറുകളിലും ബിരിയാണി തന്നെയാണ് മുന്നിൽ.