Kerala

കുട പോലത്തെ വയർ കണ്ടപ്പോൾ ജനങ്ങൾ ആർത്ത് ചിരിച്ചു;കുടവയർ മത്സരത്തിൽ ഒന്നാം സമ്മാനം പതിനായിരം രൂപാ നേടിയത് ഷിബു കടപ്ലാമറ്റം

ഉഴവൂർ :ഷിബു കടപ്ലാമറ്റത്തെ രാഷ്ട്രീയക്കാർ എല്ലാരും അറിയും.അദ്ദേഹമൊരു നല്ല അനൗൺസറാണ്.ജോസ് കെ മാണിയുടെ എല്ലാ പരിപാടികൾക്കും ഷിബു അനൗൺസറായി ഉണ്ടാവും.സി ഐ ടി യു വിന്റെ കടപ്ലാമറ്റം പ്രവർത്തകനാണ് അദ്ദേഹം.അതുകൊണ്ടു തന്നെ എൽ ഡി എഫ് പരിപാടികളിലെ സജീവ സാന്നിധ്യവുമാണ് അദ്ദേഹം .

ഉഴവൂരിലെ ട്വന്റി ട്വന്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കാർ കുടവയർ മല്സരം നടത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ കാണുവാനായി വെറുതെ ഒന്ന് പോയതാണ്.സംഘാടകർ നിർബന്ധിച്ചപ്പോൾ ഒരു കൈ ഒന്ന് നോക്കി.ചെണ്ടമേളത്തിന്റെ അകമ്പടിയിൽ അറിയാവുന്നപോലെ  ഒരു ഡാൻസും കളിച്ചു.കൂടെ പോന്നത് ഒന്നാം സ്ഥാനവും പതിനായിരം രൂപായുമാണ് .

ആകെ ഏഴുപേരാണ് മത്സരിച്ചത്.ഒന്നാം സമ്മാനം പതിനായിരം ;രണ്ടാം സമ്മാനം ഏഴായിരം ;മൂന്നാം സമ്മാനം അയ്യായിരം ;നാലാം സമ്മാനം രണ്ടായിരം എന്നിങ്ങനെയായിരുന്നു സമ്മാന ക്രമം .ഭാര്യ ജോയിസ് ;മൂന്നു മക്കൾ :അന്ന ;അനന്യ ;അമൽ

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top