ഓസ്ട്രേലിയ പെർത്ത് മലയാളികളേ കണ്ണീരിലാഴ്ത്തി യുവ പൈലറ്റ് കൂടിയായ മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു.
പെർത്തിൽ സ്ഥിരതാമസമാക്കിയ കോട്ടയം തീക്കോയി സ്വദേശികളായ റോയൽ തോമസിന്റെയും ഷീബയുടേയും മകൻ ആഷിക് ആണ് മരിച്ചത്.
പെർത്ത് സമയം ഡിസംബർ 22നു രാത്രി 11.15 ഓടെ കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം.കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപോർട്ടുകൾ.ബൈക്ക് ഓടിച്ചിരുന്നത് ആഷിക് ആയിരുന്നു.