ബംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുക്കങ്ങള്‍ തുടരുന്നതിനിടെ നിരവധി നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ച് ബംഗളൂരു പൊലീസ്.
എല്ലാ വർഷവും ഡിസംബർ 31 , ജനുവരി 1 തീയതികളില്‍ ബെംഗളൂരുവില്‍ എംജി റോഡ്, ബ്രിഗേഡ് റോഡ്, ഇന്ദിരാനഗർ എന്നിവിടങ്ങളില്‍ പുതുവത്സരം ഗംഭീരമായി ആഘോഷിക്കാറുണ്ട്. പലപ്പോഴും ഇത് അതിരു വിടുകയും അപകടങ്ങള്‍ക്കിടയാക്കുകയും ചെയ്യും.
ഇതിനെത്തുടർന്ന് 2025ലെ പുതുവർഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിനിടെ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാൻ ബെംഗളൂരു മുനിസിപ്പല്‍ കോർപ്പറേഷനും പോലീസും പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതുവത്സരാഘോഷങ്ങളുടെ പ്രധാന സ്ഥലങ്ങളായ എംജി റോഡിലും ബ്രിഗേഡ് റോഡിലും നിരീക്ഷണ ക്യാമറകള്‍ വർധിപ്പിക്കാൻ കോർപറേഷനു പൊലീസ് നിർദേശം നല്‍കി.