കെ റഫീഖിനെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. സിപിഐഎം ജില്ലാ സെക്രട്ടയറ്റ് അംഗമായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തത്തിയത്.
എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ കെ റഫീഖ് പ്രവർത്തിച്ചിട്ടുണ്ട്. കലിക്കറ്റ് സർവകലാശാല മുൻ ജനറൽ സെക്രട്ടറിയാണ്. സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗം, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് എന്നീ ഉത്തരവാദിത്വങ്ങളും വഹിക്കുന്നുണ്ട്.
പുതിയ ഉത്തരവാദിത്വത്തിൽ വയനാടിന്റെ പൊതു ആവശ്യങ്ങൾ മുന്നോട്ട് കൊണ്ടുപോവാൻ എല്ലാശ്രമങ്ങളും തുടരുമെന്ന് കെ റഫീഖ് പറഞ്ഞു.