Kerala

വയനാട് പുനരധിവാസത്തിൽ വീഴ്ച പറ്റിയെന്ന് ആരോപണവുമായി സിപിഐ

കൽപറ്റ: വയനാട് പുനരധിവാസത്തിൽ വീഴ്ച പറ്റിയെന്ന് ആരോപണവുമായി സിപിഐ.

തദ്ദേശ വകുപ്പിന് വയനാട് പുനരധിവാസത്തിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു രം​ഗത്ത്. അർഹരായ പലരെയും പുറത്താക്കിയാണ് കരട് പട്ടിക തയ്യാറാക്കിയതെന്നും പിഴവിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ കരട് പദ്ധതി മന്ത്രിസഭാ യോഗത്തിൽ ഇന്ന് അവതരിപ്പിച്ചിരുന്നു. 26-ന് മന്ത്രിസഭാ യോഗം പദ്ധതി രേഖ അംഗീകരിക്കും. പട്ടികയിലെ അപാകതകൾ പരിഹരിക്കും. ടൗൺഷിപ്പ് എങ്ങനെ എന്ന കാര്യത്തിലും ചർച്ച നടന്നു. ചുമതല സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കിഫ്ബിയുടെ ടൗൺഷിപ്പ് ഡിസൈനാണ് ചർച്ച് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top