India

അച്ഛൻ വായ്പ വാങ്ങിയ 60000 രൂപ തിരികെ നൽകാൻ വൈകി, 7 വയസുള്ള മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ്…!!

അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി. ഏവ് വയസുള്ള മകളെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് പണം തിരിച്ചെടുത്ത് വായ്പ നൽകിയവർ. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. രാജസ്ഥാൻ സ്വദേശിക്കാണ് വായ്പ നൽകിയവർ 7 വയസുകാരിയെ വിറ്റത്. ഡിസംബർ 19നാണ് സംഭവം പുറത്ത് വന്നത്.

സംഭവത്തിൽ പൊലീസ് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അർജുൻ നാഥ്, ഷരീഫ, മഹിസാഗർ ജില്ലയിലെ ബാലസിനോർ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹിമന്ത്നഗർ സിറ്റി എ ഡിവിഷൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top