Crime

ബംഗ്ലാദേശിൽ പൂജാരിയെ കൊലപ്പെടുത്തി ക്ഷേത്രം കൊള്ളയടിച്ചു

ബംഗ്ലാദേശിലെ നതോറിൽ പൂജാരിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രം കൊള്ളയടിച്ചു. നതോർ സദർ ഉപജില്ലയിലെ ബരാഹരീഷ്പൂരിലെ കാശിംപൂർ മഹാശ്മശാന ക്ഷേത്രത്തിലെ പൂജാരിയായ തരുൺ ചന്ദ്ര ദാസ് ആണ് കൊല്ലപ്പെട്ടത്. ദി ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ക്ഷേത്രം കൊള്ളയടിച്ചു. ഇതിനോടൊപ്പമുള്ള സെൻട്രൽ ശ്മശാനത്തിലും കവർച്ച നടന്നു. ഡിസംബർ 20-ന് വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാവിലെയാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷെയ്ഖ് ഹസീനയുടെ ഭരണത്തിൻ്റെ പതനത്തെത്തുടർന്ന് “നിർബാധം പീഡനങ്ങളും കൊലപാതകങ്ങളും” നേരിടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ രാജ്യത്തെ ഇടക്കാല സർക്കാർ പരാജയപ്പെട്ടുവെന്ന് ഇസ്‌കോൺ ആരോപിച്ചു.

“ഈ കൊലപാതകങ്ങൾ എപ്പോൾ അവസാനിക്കും! ബംഗ്ലാദേശിലെ #നാട്ടോറിലെ കാശിംപൂർ സെൻട്രൽ ശ്മശാനയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കപ്പെട്ടു, ക്ഷേത്രത്തിലെ പൂജാരി തരുൺ ചന്ദ്ര ദാസ് ക്രൂരമായി കൊല ചെയ്യപ്പെട്ടു…” – ഇസ്‌കോൺ കൊൽക്കത്ത വക്താവ് രാധാരമൺ ദാസ് എക്‌സിൽ കുറിച്ചു.

നതോർ നഗരത്തിലെ അലൈപൂർ ധോപാപാര മൊഹല്ലയിലെ പരേതനായ കാലിപദ ദാസിന്റെ മകനാണ് പരേതനായ പുരോഹിതൻ തരുൺ ചന്ദ്ര ദാസ് (55). കഴിഞ്ഞ ഇരുപത് വർഷമായി അദ്ദേഹം മഹാശ്മശാന ക്ഷേത്രത്തിലായിരുന്നു താമസിച്ചിരുന്നത്.

ക്ഷേത്രത്തിലെ സെബായത് അഥവാ പൂജാരി കൊല്ലപ്പെട്ടതായി മഹാശ്മശാന കമ്മിറ്റി ജനറൽ സെക്രട്ടറി സത്യ നാരായൺ റോയ് സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാവിലെ ഭക്തർ മഹാശ്മശാന മന്ദിരത്തിലെത്തിയപ്പോഴാണ് കൈകളും കാലുകളും ബന്ധിച്ച നിലയിൽ തരുൺ ചന്ദ്ര ദാസിന്റെ മൃതദേഹം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

23 വർഷമായി തരുൺ ക്ഷേത്ര പൂജയുടെ ചുമതല വഹിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ഭണ്ടാരപ്പെട്ടിയുടെയും ഓഫീസിന്റെയും പൂട്ട് തകർക്കുകയും ഗ്രില്ലുകൾ മുറിക്കുകയും ചെയ്തതായി സത്യ നാരായൺ റോയ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top