പാലാ: പുല്ല് വെട്ട് തൊഴിലാളി തൊഴിൽ ചെയ്യുന്നതിനിടെ കയ്യാലയിൽ നിന്നും വീണ് മരണപ്പെട്ടു. വലവൂരിലുള്ള രാജൻ പുളിക്കലാണ് (58) മരണപ്പെട്ടത്.
വലവൂർ പാലക്കാട്ട് മല റൂട്ടിലാണ് കുര്യൻ്റെ വീട് .പുല്ല് വെട്ട് മിഷ്യൻ ഉപയോഗിച്ച് പുല്ല് വെട്ടിയാണ് ഇദ്ദേഹം നിത്യവൃത്തി കഴിഞ്ഞിരുന്നത്.
ഉഴവൂരായിരുന്നു ഇന്നത്തെ ജോലി .ജോലിക്കിടെ അബദ്ധത്തിൽ കയ്യാലയിൽ നിന്നും താഴെ വീഴുകയായിരുന്നു. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്.