Kerala

പാലായിൽ വ്യാപാരി വ്യവസായി യുത്ത് വിംഗിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ ഡിസംബർ 22 ന് നടക്കും


പാലാ:-പാലായിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ 2024 ഡിസംമ്പർ 22 ഞായറാഴ്ച 5.30ന് വൈകുന്നേരം പാലായില്‍ നടക്കും. അശരണരേയും, അലംബഹീനയേരും, മനോരോഗികളെയും, അനാഥരെയും സംരക്ഷിക്കുകയും, പുനരധിവസിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനം ഈ പ്രോഗ്രാമിൽ യൂത്ത്വിങ്ങുമായി കൈ കോർക്കുന്നതു ഈ ആഘോഷത്തിന് കൂടുതൽ അഭിമാനകാര്യമാണ്.

വൈവിദ്ധ്യവും വെല്ലുവിളികളും നിറഞ്ഞ ബിസിനസ്‌ രംഗത്ത് യുവ വ്യാപാരികളെ ശോഭനമായസ്വപ്നം കാണാൻ പഠിപ്പിക്കാനും ,അവർക്ക് ഏതൊരാവശ്യത്തിനും ആശ്രയിക്കുവാനും കഴിയുന്ന ഒരു കൂട്ടായ്മ എന്ന ഉദ്ദേശത്തിലാണ് 2004 ൽ പാലായിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ യൂത്ത് വിംഗ് ആരംഭിച്ചത്. യൂത്ത് വിംഗ് പാലായുടെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടു തികയുകയാണ്. ഇന്ന് പാലായുടെ മുഖമുദ്രയാണ് പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്ന വ്യാപാരി സംഘടന. ഇക്കഴിഞ്ഞ വര്ഷം യൂത്തുവിങ്‌ നേത്രത്വത്തിൽ നടത്തിയ ഓണം ഘോഷയാത്ര, ക്രിസ്മസ് കരോൾ, ഫുഡ് ഫെസ്റ്റ്-2024 എന്നിവ യൂത്തുവിങ് കൂട്ടായ്മയുടെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

മരിയസദനം നടത്തുന്ന നന്മയുടെ സന്ദേശം പാലായുടെ ജനഹൃദയങ്ങളിൽ എത്തിക്കുക്കുക എന്നത് യൂത്തുവിന്ഗ് അംഗങ്ങൾക്ക് അഭിമാനകരമാണ്. പാലായിലെ നല്ലവരായ വ്യാപരി സുഹൃത്തുക്കളും നഗരവാസികളും ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനൊപ്പം കൈകൾ കോർക്കാം. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ നന്മയുടെ, സ്നേഹത്തിന്റെ സന്ദേശം ലോകമെങ്ങും മുഴങ്ങട്ടേ.
എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകൾ നേരുന്നു .

22 ഡിസംബർ, ഞായറാഴ്ച്ച വൈകിട്ട് 5.30 നു കൊട്ടാരമറ്റത്തു നിന്നാരംഭിക്കുന്ന ക്രിസ്തുമസ്സ് കരോൾ പാലാ ഡി വൈ .എസ് പി .ശ്രീ.കെ സദൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. പാലാ രൂപതാ മുഖ്യ വികാരി ജനറാൾ റവ ഫാദർ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. യൂത്ത് വിംഗ് പ്രസിഡൻറ് ജോൺ ദർശന അദ്ധ്യക്ഷത വഹിക്കുന്നു – കെ.വി.വി.ഇ.സ്പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, യൂത്ത് സിംഗ് സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, മുൻ പ്രസിഡൻ്റ് ആൻറണി കുറ്റിയാങ്കൽ,പ്രോഗ്രാം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ, തുടങ്ങിയവർ പ്രസംഗിക്കുന്നു.

കരോൾ 7.30 ന് ളാലം പാലം ജംഷനിൽ സമാപിക്കുമ്പോൾ നടക്കുന്ന സമ്മേളനം.പാലാ എം എൽ എ .ശ്രീ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ മുഖ്യാതിഥി ആയിരിക്കും.

ക്രിസ്തുമസ് കരോൾ 2024 ലേയ്ക്ക് എല്ലാവരെയും പ്രത്യേകിച്ച് കുട്ടികളെയും മാതാപിതാക്കളെയും ഏറെ സ്നേഹത്തോടെ യൂത്ത് വിംഗ് പാലാ ക്ഷണിക്കുന്നു.

വാർത്താ സമ്മേളനത്തിൽ .വി സി.ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ആൻറണി കുറ്റിയാങ്കൽ, ജോൺ ദർശന, എബി സൺ, ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ…..വിപിൻ പോൾസൺ, സിറിൾ ട്രാവലോകം, അനൂപ് ജോർജ്, ജിൻ്റോ ഐജി ഫാം, തുടങ്ങിയവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top