നെടുംകണ്ടം: നെടുംകണ്ടം പഞ്ചായത്തിലെ ഡ്രൈവറായ രാജീവ് വെട്ടുകല്ലും കുഴിയുടെ വീട്ടിലെ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു വീടിന് ഭാഗീഗ നാശനഷ്ട്ടമുണ്ടായി.
വീട്ടിലുള്ളവർ അടുക്കളയിൽ നിന്നും മാറി പ്രധാന മുറിയിലായിരിക്കുമ്പോഴാണ് ഉഗ്രശബ്ദത്തോടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ചത്. പകച്ച് പോയ വീട്ടുകാർ വന്ന് നോക്കുമ്പോൾ പ്രഷർകുക്കറിൻ്റെ ചീളുകൾ തറച്ച് അടുക്കളയും വർക്ക് ഏരിയയും ഭാഗിഗമായി തകർന്ന നിലയിലായിരുന്നു.
നെടുങ്കണ്ടം പഞ്ചായത്തിലെ ഡ്രൈവറായ രാജീവ് ജോലിക്കായി ഇറങ്ങിയപ്പോഴാണ് വീട്ടിൽ നിന്നും ബോംബ് സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടത്. ഓടിയെത്തിയ രാജീിവിന് വീട്ടുകാർ സുരക്ഷിതരാണെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. പഞ്ചായത്തിൽ അപകട വിവരം അറിയിച്ചിട്ടുണ്ട്.