ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്ലിൽ 5 ഭീകരരെ വധിച്ച് സൈന്യം. കുൽഗാം ജില്ലയിലാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് പരുക്കേറ്റു.
കുൽഗാം ജില്ലയിലെ കദ്ദറിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന് മേഖലയിൽ കഴിഞ്ഞദിവസം രാത്രിയോടെ സൈന്യം പരിശോധന നടത്തിയിരുന്നു. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിമാക്കി സൈന്യം.
അതേസമയം, ഇന്ത്യൻ യുദ്ധവീര്യത്തിൻ്റെ പ്രതീകമായ ചിത്രം നീക്കം ചെയ്ത് കേന്ദ്ര സർക്കാർ. 1971 ലെ യുദ്ധത്തിലെ പാക് സൈനികരുടെ കീഴടങ്ങൽ ചിത്രത്തിന് പകരം ഹിന്ദുപുരാണ രൂപങ്ങളടങ്ങിയ ഛായാചിത്രം സ്ഥാപിച്ചു. ദേശസ്നേഹം വിളമ്പുന്ന ബിജെപി ഇന്ത്യൻ സൈന്യത്തിൽ പോലും ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്ന വിമർശനo ശക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. ഇന്ത്യൻ സൈനിക ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങൾ ഓർമിക്കുന്ന ചിത്രമാണ് 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന് ശേഷം ധാക്കയിൽ വെച്ചുള്ള പാകിസ്ഥാൻ സൈനികരുടെ കീഴടങ്ങൽ.