കണ്ണൂർ: പങ്കെടുക്കാത്ത മാർച്ചിന്റെ പേരിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്‌യു നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കോറോമിനെതിരിയാണ് പൊലീസിന്റെ വിചിത്ര നടപടി.
ഡിസംബർ 11 ന് നടന്ന തോട്ടട ഐടിഐ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് അർജുൻ കോറോം. ഇയാൾക്കെതിരെയാണ് കഴിഞ്ഞ ദിവസം നടന്ന കെഎസ്‌യു കമ്മീഷണർ ഓഫീസ് മാർച്ചിൽ പങ്കെടുത്തെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നിലവിൽ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് അർജുൻ കോറോം.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി നൽകുന്ന ലിസ്റ്റിൽ ഒപ്പിടൽ മാത്രമാണോ പൊലീസിന്റെ പണിയെന്ന് പ്രതികരിച്ച് തനിക്കെതിരെ കേസെടുത്തഹ് നടപടിയെ അർജുൻ കോറോം പരിഹസിച്ചു.