ഇടുക്കിയിൽ കടക്കാർ തമ്മിൽ ഉണ്ടായ വഴക്ക് തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു.
കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ ഉണ്ടായ തർക്കം തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെഎ മുഹമ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.