പാലാ: കേന്ദ്ര സർക്കാർ സർവ്വശിക്ഷാ കേരളയോടു കാണിക്കുന്ന അവഗണനയ്ക്കും വിവേചനത്തിനും എതിരെ കെ.എസ്.ടി.എ യുടെയും കെ.ആർ.റ്റി.എ യുടെയും നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
സി.ഐ റ്റി യു.പാലാ ഏരിയാ സെക്രട്ടറി റ്റി.ആർ വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അശോക് ജി.അധ്യക്ഷത വഹിച്ചു.അനിത സുശീൽ, കെ.രാജ് കുമാർ, അനുശ്രീ സി.കെ,അനീഷ് നാരായണൻ, ലിജോ ആനിത്തോട്ടം, പ്രമോദ് കെ.വി ,അനൂപ് സി. മറ്റം എന്നിവർ പ്രസംഗിച്ചു.