കാഞ്ഞിരപള്ളി :കരിപ്പാപറവിൽ പരേതയായ പ്രൊഫ റോസമ്മ ജോസഫ് കുഞ്ഞിൻ്റെ ഭർത്താവ് അഡ്വ പി. ജെ ജോസഫ് കുഞ്ഞ് ( B3 F ) നിരായാതനായി. സംസ്കാരം 19 ഡിസംബർ 2024 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും
എറണാകുളം ലോ കോളജിൽ നിന്നും ബി.ൽ . ഉയർന്ന നിലയിൽ പാസായി. ഹ്രസ്വകാലം ചങ്ങനാശ്ശേരിയിൽ അഡ്വ കേറ്റായി പ്രാക്ടീസ് ചെയ്തു.
തുടർന്ന് കോൺഗ്രസിലൂടെ സജീവ രാഷട്രീയത്തിലെത്തി കോൺഗ്രസ് നെടു കുന്നം മണ്ഡലം പ്രസിഡൻ്റ് വാഴുർ ബോക്ക് പ്രസിഡന്ൻ്റ്, കോട്ടയം ഡി. സി. സി സെക്രട്ടറി, പ്രസിഡൻ്റ് കെ.’പി. സി. സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു
വിമോചന സമരകാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
നെടുംകുന്നം സർവീസ് സഹകരണ ബാങ്ക്, റബർ മാർക്കറ്റിംഗ് സഹകര സംഘം എന്നിവയുടെ പ്രസിഡൻ്റായിരുന്നു.
കോട്ടയം ജില്ലാ സഹകരണ ബാങ്കിൻ്റെ വൈസ് പ്രസിഡൻ്റായി സേവനം അനുഷ്ഠിച്ചു
റബർ ബോർഡ് അംഗം ആയിരുന്നു
പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നപ്പോൾ പൊടിമറ്റം ആനകല്ല് റോഡ് സ്ഥലം ഏറ്റെടുത്ത് പൂർത്തിയാക്കി
ശാന്തവും സൗമ്യവുമായ പ്രവർത്തന ശൈലി പി ജെ ജോസഫ് കുഞ്ഞിൻ്റെ മുഖമുദ്രയാണ്