തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ അനധികൃത ടാറ്റൂ പാർലറിന്റെ മറവിൽ നാവു പിളർത്തൽ. ഇൻസ്റ്റഗ്രാം സ്റ്റാറും ടാറ്റൂ പാർലർ ഉടമയുമായ ഹരിഹരനും സഹായിയുമാണ് പിടിയിലായത്.
മേലെ ചിന്തമണിയിൽ ഉള്ള ഏലിയൻസ് ടാറ്റൂ സെന്ററിൽ ആണ് നാവ് പിളർത്തൽ നടന്നത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് റീലിസിനായാണ് നാവ് പിളർത്തുന്നത്. പാമ്പ്, സിംഹം തുടങ്ങിയവയുടെ നാവ് രൂപത്തിലേക്ക് സ്വന്തം നാക്ക് മാറ്റിയെടുക്കാൻ ആണ് നാവ് മുറിക്കുന്നത്.സ്വന്തം നാവ് പിളർത്തുന്ന ദൃശ്യങ്ങൾ ഹരിഹരൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ടാറ്റൂ സെന്ററിന് ലൈസൻസ് ഇല്ല എന്ന് കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ളയാളാണ് ഹരിഹരൻ. ഈ ഇടയ്ക്ക് ഇയാൾ കണ്ണിൽ നീല കളർ അടിച്ചിരുന്നു.