Kerala

ക്രിസ്‍തു സ്നേഹത്തിന്റെ പ്രതീകം:കാഷായ വസ്ത്ര ധാരിയുടെ ക്രിസ്‌മസ്‌ സന്ദേശം പാലായിലെ പൗര പ്രമുഖർക്ക് നവ്യാനുഭവമായി

പാലാ :സ്വാമി വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമ പരമ ഹംസർ തന്റെ ദര്ശനത്തിലൂടെ ക്രിസ്തുവിനെ ദർശിച്ചിരുന്നു.മൂക്ക് പരന്ന യുവാവിന്റെ രൂപം ദർശിച്ചത് അദ്ദേഹം ലോകത്തോട് പറഞ്ഞപ്പോൾ അതുവരെയുള്ള വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായി രുന്നു ക്രിസ്തുവിന്റെ രൂപം.ക്രിസ്തു സ്നേഹത്തിന്റെ പ്രതീകമായിരുന്നു.പാലാ കൊട്ടാരമറ്റത്തുള്ള ഓൺലൈൻ പത്രക്കാരുടെ കൂട്ടായ്മയായ മീഡിയ അക്കാദമി യുടെ ക്രിസ്മസ് ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ അധിപതി  സ്വാമി വിത സംഗാനന്ദ മഹാരാജ് സംസാരിച്ചപ്പോൾ അവിടെ കൂടിയ പാലായിലെ പൗര പ്രമുഖർക്കും അതൊരു നവ്യാനുഭവമായി .

ക്രിസ്തുവിനെക്കുറിച്ചുള്ള ആഴത്തിലുള്ള സ്വാമിയുടെ പഠനം മൊഴിമുത്തുകളായി പെയ്തിറങ്ങിയപ്പോൾ പാലായിലെ പൗര പ്രമുഖർ മനസ്സിൽ കുറിച്ചു ഇത് തന്നെ ഏറ്റവും വലിയ ക്രിസ്മസ് സന്ദേശം .ശ്രീരാമ കൃഷ്ണ പരമ ഹംസരുടെ ശിഷ്യനായ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതും മനുഷ്യാവതാരമെടുത്ത ഏക ദൈവം ക്രിസ്തുവാണെന്നാണ്.കലഹത്തിന്റെ സന്ദേശങ്ങളല്ല മറിച്ച് മനുഷ്യ സ്നേഹത്തിന്റെ ആഹ്വാനങ്ങളാണ് ക്രിസ്‌തു സമൂഹത്തോട് അരുളിചെയ്തത്.

കൊട്ടാരമറ്റത്തുള്ള മീഡിയാ അക്കാദമി ആഫീസിൽ ചേർന്ന ക്രിസ്മസ് ആഘോഷ ചടങ്ങിൽ മുൻ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ; ജില്ലാ പഞ്ചായത്ത് മെമ്പർ  ജോസ്‌മോൻ മുണ്ടയ്ക്കൽ ;ഡി സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം;സിപിഐഎം ഏരിയാ സെക്രട്ടറിയേറ്റ് മെമ്പർ ഷാർലി മാത്യു;കൗൺസിലർമാരായ ബൈജു കൊല്ലമ്പറമ്പിൽ;ലീന സണ്ണി,സാവിയോ കാവുകാട്ട് ; മായാ രാഹുൽ ;സിജി ടോണി;സജോ പൂവത്താനി ; ജോസുകുട്ടി പൂവേലിൽ;ബെന്നി മൈലാടൂർ ;ബാബു കെ ജോർജ് ; താഷ്ക്കെന്റ് ,ടോണി തൈപ്പറമ്പിൽ ;വേണു വേങ്ങയ്ക്കൽ ;സതീഷ് ഭരണങ്ങാനം ;ജെയ്‌സൺ മാന്തോട്ടം ;ബിജു പാലൂപ്പടവിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എബി ജെ ജോസ് ;ലീന സണ്ണി;തങ്കച്ചൻ പാലാ ; ഫാദർ ജെയ്‌മോൻ നെല്ലിക്കച്ചെരുവിൽ പുരയിടം ;സാംജി പഴേപറമ്പിൽ ;സുധീഷ് ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top