സ്ത്രീ വിരുദ്ധ പരാമർശവുമായി കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിക്ക് എതിരെ നടത്തിയ പ്രതിഷേധത്തിലായിരുന്നു സംഭവം.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കേരള കോൺഗ്രസ് അംഗമാണ് ജോളി മടുക്കക്കുഴി. ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ കയ്യേറ്റം ചെയ്തെന്നാരോപിച്ചായിരുന്നു കോൺഗ്രസിൻറെ പൊലീസ് സ്റ്റേഷൻ മാർച്ച്
ഈ മാർച്ചിലായിരുന്നു സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള നാട്ടകം സുരേഷിന്റെ വിവാദ പരാമർശം. ആണായ ജോളി മടുക്കകുഴിയുടെ പേര് പെണ്ണിൻ്റോതാണെന്നും, സ്വഭാവവും പെണ്ണിനെ പോലെയാണെന്നുമായിരുന്നു വിവാദ പ്രസംഗം. പ്രസ്താവനക്കെതിരെ വിവിധ മഹിളാ സംഘടനകൾ രംഗത്തുവന്നു കഴിഞ്ഞു.