കോട്ടയത്ത് പൊന്‍പള്ളി ഞാറയ്ക്കലില്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ ടവര്‍ പണിക്കിടെ ടവറിന്റെ മുകളില്‍ നിന്നു വീണു യുവാവു മരിച്ചു. കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന്‍ ഗോഡ്‌സണ്‍ പോള്‍(19) ആണു മരിച്ചത്.
ഉച്ചയ്ക്ക് ബി.എസ്.എന്‍എല്‍ ടവര്‍ 4ജിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലിക്കാണു ഗോഡ്‌സണ്‍ ഞാറയ്ക്കല്‍ എത്തിയത്. ടവറിന്റെ മുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ താഴേയ്ക്കു വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുത്തു. മാതാവ്: മിനി. സഹോദരങ്ങള്‍: ബ്ലസണ്‍ പോള്‍, ഡെയ്‌സണ്‍ പോള്‍. സംസ്‌കാരം നാളെ നാലിനു കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍.