Kerala

പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട റാന്നി മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ചെതോങ്കര സ്വദേശി അമ്പാടി (24)​യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിൽ റാന്നിയിലെ ബിവറേജസ് ഔ‌ട്ട്‌ലെറ്റിന് മുന്നിൽ സംഘം ചേർന്ന് യുവാക്കൾ തർക്കത്തിലേർപ്പെട്ടു. ഇത് പിന്നീട് അടിപിടിയിലേക്ക് വഴിമാറി. ഇതിനുപിന്നാലെയാണ് അമ്പാടിയെ വാഹനംകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. അജോയ്,​ അരവിന്ദ്,​ ശ്രീക്കുട്ടൻ എന്നിവരാണ് സംഭവത്തിലെ പ്രതികൾ.

സംഭവത്തിൽ പങ്കുള്ള മൂന്ന് പേർക്കായി അന്വേഷണം നടത്തുകയാണെന്ന് റാന്നി പൊലീസ് അറിയിച്ചു. ആദ്യ ഘട്ടത്തിലെ വിവരമനുസരിച്ച് ഇതൊരു അപകട മരണമാണെന്നായിരുന്നു കരുതിയത്. എന്നാൽ കൂടുതൽ അന്വേഷണത്തിനൊടുവിലാണ് ബിവറേജസിന് മുന്നിൽ വഴക്കുണ്ടായതായും ഇതിന്റെ തുടർച്ചയായി ചിലർ വണ്ടി ഇടിപ്പിച്ചതാണ് എന്നുമുള്ള ദൃക്‌സാക്ഷി മൊഴി പൊലീസിന് ലഭിക്കുന്നത്. ഇതോടെ കൊലപാതകത്തിന് കേസെടുത്തതായാണ് പൊലീസ് നൽകുന്ന വിവരം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top