വടകര : നമ്മളറിയാതെ അറിയാതെ നമ്മൾ ബ്രെയിൻവാഷ് ചെയ്യപ്പെടുന്ന കാലത്താണ് വായനയുടെ കരുത്ത് മനസ്സിലാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
‘ജനാധിപത്യത്തിൻ്റെ ശക്തി, കരുത്ത്, അനിവാര്യത എന്നിവയെക്കുറിച്ചുള്ള ബോധ്യപ്പെടലുകൾ തനിക്ക് ഉണ്ടാക്കിത്തന്നത് വായനയാണ്. ലോകത്ത് എല്ലായിടത്തും ഏകാധിപതികളാണ്. ഇന്നത്തെ ഏകാധിപതികളോടൊപ്പം ഉള്ളത് പി.ആർ. ഏജൻസികളും.
സാമൂഹികമാധ്യമങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. ലോകത്തെ അവർ മാറ്റിയെടുക്കുകയാണ്. പഴയ കാലഘട്ടത്തിന്റെ പുതിയ ഫോർമാറ്റ് ആണ് ഇന്ന് നമ്മൾ കാണുന്നത്.’ വി ഡി സതീശൻ പറഞ്ഞു.