Crime

പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി, പ്രതി പിടിയിൽ

കൊൽക്കത്ത∙ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കാംദേവ്പുർ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭർത്താവ് അതിയുർ റഹ്മാൻ ലസ്കറിനെ പൊലീസ് അറസ്റ്റുചെയ്തു.

ബംഗാളിലെ ടോളിഗഞ്ചിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.

പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ തലകണ്ടതിനെത്തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തുള്ള തടാകത്തിൽനിന്നു യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. സിസിടിവി ക്യാമറകളും പൊലീസ് നായയുടെയും സഹായത്തോടെയാണ് പൊലീസ് യുവതിയുടെ അവശേഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

രണ്ടുവർഷം മുൻപ് ഭർത്താവുമായി പിരിഞ്ഞ ഖദീജ, വീട്ടുസഹായിയായി ജോലി നോക്കുകയായിരുന്നു. മാതാപിതാക്കൾക്കും രണ്ടു മക്കളോടും ഒപ്പമായിരുന്നു താമസം. ഇതിനിടയിലാണ് പെയിന്റിങ് തൊഴിലാളിയായ ലസ്കർ പ്രണായഭ്യർഥന നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top