പാല ഗവ: ജനറൽ ഹോസ്പിറ്റലിൽ ഡിജിറ്റൽ എക്റേ യൂണിറ്റും സ്കാനിംഗ് സംവിധാനവും അനുവദിച്ചു നല്കണം: ദിവസം ആയിരത്തിൽ പരം രോഗികൾ ചികൽസക്ക് എത്തുന്ന ഹോസ്പിറ്റലിൽഡിജിറ്റൽഎക് റേയുണിറ്റും ആധുനിക സ്കാനിംഗ് സംവിധാനവും സ്ഥാപിക്കണമെന്ന് ഇന്നു നടന്ന താലൂക്ക്തല അദാലത്തിൽ ആ ശുപത്രി മാനേജിംഗ് കമ്മറ്റിയംഗം പരാതി നല്കി .
മന്ത്രിമാരായവി.എൻ വാസവനോടും റോഷി അഗസ്റ്റിനോടും ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ ഫണ്ട് ആശുപത്രി കെട്ടിട നിർമ്മാണത്തിനു ശേഷം എം ൽ എ ആസ്തിവികസനത്തിനു ശേഷം 4.25 കോടി നിലവിൽ ഉണ്ടന്നും ഈ തുക പൊതുമരാമത്ത് വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടന്നു ആശുപത്രി സൂപ്രണ്ട് ഡോ: അഭിലാഷ് അദാലത്തിൽ അറിയിച്ചു.
ധനകാര്യ വകുപ്പിൽ നിന്നും ഭരണാനുമതി നല്കണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. അടിയന്ത്ര നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ മുൻസിപ്പൽ ചെയർമാൻ ഷാജി വി. തുരത്തനും പീറ്റർ പന്തലാനിക്കും ആശുപത്രി സൂപ്രണ്ട് ഡോ:അനീഷിനും ഉറപ്പു നല്കി