കഴിഞ്ഞ 10 വർഷക്കാലമായി പാലാ മാർക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻ പുതിയ ഓഫീസ് നഗരസഭ കാര്യാലയത്തിന് എതിർവശം കുഞ്ഞമ്മ ടവറിൽ പ്രവർത്തനം ആരംഭിച്ചു.
പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തേൽ ഉദ്ഘാടനം നിർവഹിച്ചു… വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ എന്നിവർ സന്നിഹിതരായിരുന്നു.
പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ള തൊഴിലാധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായും ഗവൺമെന്റ് ഫീസിലും പഠിക്കാവുന്ന കോഴ്സുകളെ പറ്റി ഡയറക്ടർ ഷിബു കെ നായർ വിവരിച്ചു