തൊടുപുഴ:കെഎസ്‍യു ജില്ലാ ജനറല്‍ സെക്രട്ടറി കഞ്ചാവുമായി പിടിയില്‍. കാരിക്കോട് പാലമൂട്ടില്‍ റിസ്‍വാൻ നാസര്‍ (21) ആണ് തൊടുപുഴ എക്‍സൈസ് അറസ്റ്റ് ചെയ്‍തത്.
ഇയാളില്‍നിന്ന് അഞ്ച് ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വ രാത്രി 10.30ഓടെ പെരുമ്പിള്ളിച്ചിറ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എക്‍സൈസ് പട്രോളിങ് പാര്‍ട്ടിയെ കണ്ട് പരിഭ്രമിച്ച് ഓടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി ചോദ്യംചെയ്‍തു.
ഇതോടെ പ്രതി കഞ്ചാവ് കാണിച്ച് കൊടുക്കുകയായിരുന്നു. കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‍പെക്‍ടർ പ്രവീൺ കുമാർ, ഗ്രേഡ് ഒ എച്ച് മൻസൂര്‍, സിവിൽ എക്‍സൈസ് ഓഫീസർമാരായ ആസിഫ് അലി, അബിൻ ഷാജി എന്നിവരുമുണ്ടായിരുന്നു.