ആന്ധ്രാപ്രദേശിൽ പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിൽ അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക് പിന്നാലെ തിയറ്ററിനുള്‍ഭാഗം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് തിയേറ്റർ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിഎസ്പി രവി ബാബു അറിയിച്ചു.