അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും.
കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഗോത്ര നൃത്ത കലകൾ ഇത്തവണത്തെ കലോത്സവത്തിൻ്റെ പ്രത്യേകതയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി സർക്കാർ പൂർത്തിയാക്കിയിട്ടുള്ളത്. കലോത്സവത്തിൻ്റെ ലോഗോ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. അസ്ലം തിരൂരാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.