പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് നവംബര്‍ 15 ന് വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മു സജീവ് ഹോസ്റ്റൽ മുറിയിൽ എഴുതി വച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം.
ഹോസ്റ്റലിലെ അമ്മുവിന്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടേണ്ടി വന്നു എന്ന രണ്ടുവരി കുറിപ്പാണ് കുടുംബം പുറത്തുവിട്ടത്.
അമ്മു സജീവ് വീണു മരിച്ച പത്തനംതിട്ട വെട്ടിപ്രത്തെ ഹോസ്റ്റലിൽ എത്തി പുസ്തകങ്ങളും മറ്റ് സാധനങ്ങളും പൊലീസ് സാന്നിധ്യത്തിൽ അച്ഛൻ ഏറ്റുവാങ്ങി. ഇതിൽ നിന്നാണ് അമ്മു എഴുതിവച്ചിരുന്ന ഒരു കുറിപ്പ് കുടുംബത്തിനു കിട്ടിയത്.