ആർപ്പൂക്കര : വില്ലൂന്നി പോത്താലിൽ ബിജുവിന്റെ മകൾ നിത്യ ബിജു (20) ബൈക്ക് അപകടത്തിൽ മരണമടഞ്ഞു് നിത്യ മാന്നാനം KE കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ്.
വൈകിട്ട് 5.30 ഓടെ മാന്നാനത്തു നിന്നും വീട്ടിലേക്ക് ബുള്ളറ്റിൽ യാത്രാ മധ്യേയാണ് അപകടം നടന്നത്. അപകടം ഉണ്ടായ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തുമണിയോടെ മരണം സംഭവിച്ചു.
ഗാന്ധിനഗർ പോലീസ് മേൽ നടികൾ സ്വീകരിച്ചു.പിതാവ് ബിജു ടൈൽസ് കോൺട്രാക്ടർ ആണ്. മാതാവ് അജിതാ ബിജു ഇസ്രയേലിൽ നേഴ്സ്. ഏകസഹോദരൻ നിധിൻ ആർമിയിൽ ജോലി ചെയ്യുന്നു.മൃതശരീരം പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിക്കും. സംസ്കാരം അമ്മ എത്തിയതിനു ശേഷം.