പാലാ :സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം രൂക്ഷമായി.20 രൂപയുടെയും ,50 രൂപയുടെയും ;100 രൂപയുടെയും മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.പെട്ടെന്ന് കാര്യം സാധിക്കേണ്ടവർ വലിയ തുകയുടെ മുദ്രപത്രം വാങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത് .മരണ സർട്ടിഫിക്കറ്റിന് 50 രൂപയുടെ പത്രം വേണ്ടിടത്ത് 500 രൂപയുടേതാണ് ഇപ്പോൾ ജനങ്ങൾ ഉപയോഗിക്കുന്നത് .വിദേശത്ത് നിന്നും അവധിക്കു വരുന്നവർ പവർ ഓഫ് അറ്റോർണി പോലുള്ളവയ്ക്കായി ലഭിക്കുന്ന ഉയർന്ന വിലയുടെ പത്രം വാങ്ങുവാൻ നിര്ബന്ധിതരാവുകയാണ് .
പാലായിൽ മുദ്രപത്ര ക്ഷാമത്തിന്റെ പിടിയിലായ പലരും ഓൺലൈനിൽ ലഭിക്കുമെന്നറിഞ്ഞു നോക്കിയപ്പോൾ പണം പോകുന്നതല്ലാതെ മുദ്രപത്രം ലഭിക്കുന്നില്ല .എന്നാൽ ഉദ്യോഗസ്ഥർ പറയുന്നത് പോയ പണം കുറച്ചു കഴിഞ്ഞു തിരിച്ചു കിട്ടും എന്നാണ്.നൂറു രൂപാ മുതൽ പോയവർ അത് പോയാൽ പോകട്ടെ എന്ന് പറഞ്ഞു ഇപ്പോൾ കിട്ടി വരുന്ന 500 ന്റെ മുദ്രപത്രം വാങ്ങി ഉപയോഗിച്ച് കാര്യങ്ങൾ സാധിച്ചു കൊണ്ടിരിക്കുകയാണ് .എന്നാൽ ഓൺലൈനിൽ 25000 മുതൽ മുകളിലേക്കുള്ളത് ലഭിക്കുന്നുമുണ്ട്.
സംഘടനകൾ രജിസ്റ്റർ ചെയ്യേണ്ടതിനു 100 രൂപ പത്രം മതിയെന്നിരിക്കെ ഇപ്പോൾ ലഭിക്കുന്ന 500 രൂപാ പത്രം ഉപയോഗിക്കാൻ നിര്ബന്ധിതരാവുകയാണ് .എന്നാൽ സർക്കാരിന് പണമില്ലാത്തതിനാൽ കൃത്രിമ ക്ഷാമം ഉണ്ടാക്കി.ധൂർത്തടിക്കാൻ പണം കണ്ടെത്തുകയാണെന്നും ജനം ആക്ഷേപം ചൊരിയുന്നുണ്ട് .ഭരണ പക്ഷത്ത് നിന്നുമുള്ളവർ ഇത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആക്ഷേപം ഉന്നയിക്കുന്നുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ