പാലാ :അമലോത്ഭവജൂബിലി തിരുനാളിൽ പരിശുദ്ധ ദൈവ മാതാവിൻ്റെ തിരുസ്വരൂപം പട്ടണപ്രദക്ഷിണത്തിനു ശേഷം തിരികെ കപ്പേളയിൽ എത്തിചേരുമ്പോൾ കാരുണ്യാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് മരിയ ഭക്തർ പുഷ്പവൃഷ്ടിയോടെ തിരുസ്വരൂപത്തെ സ്വീകരിക്കുന്നു.
എല്ലാവർഷവും കാരുണ്യ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ മാതാവിനെ പുഷ്പ്പ വൃഷ്ടിയോടെയാണ് സ്വീകരിച്ചു വരുന്നത്.കാരുണ്യ ട്രസ്റ്റ് ഇതൊരു അനുഷ്ട്ടാനമായി എല്ലാ വർഷവും സ്വീകരിച്ചു വരികയാണ് .
അമലോത്ഭവജൂബിലി തിരുനാളിൽ പങ്കെടുക്കുന്ന ഭക്തർക്ക് ആശ്വാസമായി -കാരുണ്യാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തുന്ന ദാഹജല വിതരണം ജൂബിലി പന്തലിൻ്റെ വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്തു. ഇന്നും ദാഹജല വിതരണം ഉണ്ടായിരിക്കും.പ്രസ്തുത പരിപാടികൾക്ക് ജേക്കബ്ബ് സേവ്യർ കയ്യാലക്കകം; കുര്യൻ ജോസഫ് പൂവത്തുങ്കൽ; ബേബിച്ചൻ പുരയിടം; കുട്ടിച്ചൻ കീപ്പുറം; ജോസ് ചന്ദ്രത്തിൽ
; റ്റോജി തയ്യിൽ ; സജി ഇടിയനാകുന്നേൽ; ജോണി ഒറ്റപ്ലാക്കൽ; എബിൻ കീപ്പുറം; ബേബികീപ്പുറം;കുട്ടിച്ചൻ ഇലവുങ്കൽ എന്നിവർ നേതൃത്വം നൽകി.