Kerala

അമല പോളിന്റെ വിവാഹ വാർഷികം നടന്നത് കുമരകത്ത്; ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിയത്തിൽ നന്ദി അറിയിച്ചു മന്ത്രി റിയാസ്

കഴിഞ്ഞ ദിവസമാണ് നടി അമലാപോളും കുടുംബവും തങ്ങളുടെ വിവാഹ വാർഷിക ആഘോഷിച്ചത്.കുമരകം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിലൂടെയുള്ള യാത്രയുടെ വീഡിയോയും നടി പങ്കുവെച്ചിരുന്നു.

കുമരകം വേമ്പനാട്ട് കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് വിവാഹ വാർഷികം ആഘോഷിച്ചത്. ഭർത്താവിനും കുഞ്ഞിനും ഒപ്പമായി വളരെയധികം സന്തോഷത്തിലാണ് അമല. ഇതിന്റെ വീഡിയോ സഹിതം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ നടിയുടെ ഈ ആഘോഷ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘വിവാഹങ്ങളുടെ മാത്രമല്ല വിവാഹ വാർഷിക ആഘോഷങ്ങളുടെയും വേദി കൂടിയാണ് കേരളം’ എന്ന കുറിപ്പോടു കൂടിയാണ് മന്ത്രി അമലയും കുടുംബവും വെഡിങ് ആനിവേഴ്സറി ആഘോഷിക്കുന്ന വീഡിയോ പങ്കിട്ടത്. കൂടാതെ ഈ ഒരു ആഘോഷത്തിനായി വേമ്പനാട്ട് കായൽ യാത്ര തിരഞ്ഞെടുത്തതിന് അമലയ്ക്ക് മന്ത്രി നന്ദിയും പോസ്റ്റിലൂടെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top